ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫെബ്രുവരി 14ന് പത്തനംതിട്ടയിലെത്തും. ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നടക്കുന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനാണ് യോഗി പത്തനംതിട്ടയിലെത്തുന്നത്.ശബരിമലവിഷയത്തിലെ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് യോഗിയെ പത്തനെതിട്ടയിലെത്തിക്കുന്നത്. അയ്യപ്പ വിശ്വാസികളും ബി ജെപി പ്രവർത്തകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതാണ് യോഗിയുടെ വരവ്.ആചാര ലംഘനത്തിന് ശ്രമിക്കുന്ന സർക്കാർ നയത്തിനെതിരെ ഫെബ്രുവരി 13 ന് ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. എന്തായാലും യോഗിയുടെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ ബിജെപി നേതൃത്വം.